ടാറിംഗ് നടന്ന് ഒരു മാസം പൂർത്തിയായില്ല,പൈപ്പിന് വേണ്ടി കുഴിയെടുത്ത ഭാഗത്തെ റോഡ് നീളത്തിൽ താഴ്ന്നു

മാഹി: കഴിഞ്ഞ മാസം ടാർ ചെയ്ത മാഹി ദേശീയ പാതയിൽ പാറക്കൽ ഭാഗത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തായാണ് റോഡ് നീളത്തിൽ താഴ്ന്നത്.

പൈപ്പിന് വേണ്ടി എടുത്ത കുഴിയിൽ ശരിയായ രീതിയിൽ മിശ്രിതം നിറയ്ക്കാതെ ടാർ ചെയ്തതാണ് റോഡ് താഴാൻ കാരണമായത്.സമാനമായ രീതിയിൽ പഴയ ബീച്ച് റോഡിന് സമീപത്തും റോഡ് ചെറുതായി താഴ്ന്നിട്ടുണ്ട്. ദിവങ്ങൾ കഴിയുന്തോറും താഴ്ച്ച കൂടി വരികയാണ്

താമസിയാതെ ഈ ഭാഗത്തെ റോഡ് പൊട്ടിപൊളിയാൻ സാധ്യതയുണ്ട്.
85 ലക്ഷം രൂപയ്ക്ക് കെ.കെ. ബിൽഡേഴ്സാണ് ടാറിംഗ് പ്രവൃത്തി നടത്തിയത്.കഴിഞ്ഞ മാസം 14 നാണ് മാഹിയിൽ ദേശീയ പാത ടാറിംഗ് പൂർത്തിയാക്കി റോഡ് തുറന്ന് കൊടുത്തത്

വളരെ പുതിയ വളരെ പഴയ