താഴെ കുനിയിൽ - കവിയൂർ റോഡിൽ കുഴിയിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു

പള്ളൂർ: സ്പിന്നിങ്ങ് മിൽ റോഡിനോട് ചേർന്ന് പൂജ ലൈറ്റ് ആന്റ് സൗണ്ട് സ്റ്റോറിന് സമീപത്തു നിന്നും ആരംഭിക്കുന്ന പീച്ചീന്റെ വിട താഴെ കുനിയിൽ – കവിയൂർ റോഡിൽ രണ്ട് സ്ഥലങ്ങളിലായി വെള്ളം കെട്ടി കിടന്ന് കുഴികൾ രൂപപ്പെട്ടത് കാൽനടയാത്രക്കാർക്കും വാഹന യാത്രികൾക്കും ഏറെ പ്രയാസം നേരിടേണ്ടിവരുന്നു. ഒരു ഭാഗം മാഹിയുടെയും മറ്റൊരു ഭാഗം ചൊക്ലിയുടെതുമാണ് ഇവിടെ. മഴക്കാലമായതിനാൽ  യാത്ര ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഇതിനൊരു പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ