മാഹി : ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്കൂൾ അവറോത്ത് പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്‌തു.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, പാഴ് വസ്തുക്കളുടെ
പുന:രുപയോഗം എന്ന ആശയത്തെ ആസ്‌പദമാക്കി കുട്ടികൾ നിർമ്മിച്ച വിവിധ കൗതുകവസ്തുകളുടെയും മറ്റും പ്രദർശനവും ഉണ്ടായി സ്കൂൾ ഹെഡ്‌മിസ്ട്രസ് പി.സീതാലക്ഷ്മി ദിനാചരണം ഉദ്ഘാടനം ചെയ്‌തു ശാസ്ത്രാധ്യാപിക കെ. ശ്രീജ തിലക് അധ്യക്ഷത വഹിച്ച് കൊണ്ട് ദിനാചരണ പ്രഭാക്ഷണം നടത്തി.സജിത. ടി സ്വാഗതവും.ടി.വി. സിന്ധു നന്ദിയും പറഞ്ഞു ചിത്രകലാധ്യാപകൻ ടി. എം സജീവൻ നികിത ഫർണാണ്ടസ് കെ.സുജ ഷൈനി എന്നിവർ നേതൃത്വം നൽകി.