മുക്കാളി:ദേശീയപാത വടകര കണ്ണൂക്കരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കൊട്ടിയൂരിൽ നിന്നും വടകര ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകീട്ട് അഅഞ്ചുമണിക്ക് ശേഷമാണ് അപകടം .
രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ബസിലെ യാത്രക്കരായ 18 ഓളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി-
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ട്. പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്..