രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ മാഹി അറിയിപ്പ്.

മാഹി : രാജീവ് ഗാന്ധി ഗവണ്മെൻ്റ് ഐ.ടി.ഐ മാഹിയിലെ 2024-2026 അദ്ധ്യായന വർഷത്തേക്കുള്ള താഴെ പറയുന്ന ദ്വിവത്സര ഐ.ടി.ഐ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
1 റെഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ( 2 വർഷം )
2 ഫിറ്റർ (2 വർഷം)
മുകളിൽ പറഞ്ഞ രണ്ടു കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 30/6/ 2024 തീയ്യതി വരെ ഓൺലൈനായി https/www.centacpuducherry. in എന്ന വെബ് സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ SSLC പാസായവരും മാഹിയിൽ സ്ഥിരതാമസമുള്ളവരോ അല്ലെങ്കിൽ മാഹി വിദ്യാഭ്യാസ മേഖലയിലെ ഏതെങ്കിലും അംഗീകൃത സ്കൂളിൽ കഴിഞ്ഞ 5 വർഷം തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം. കുറഞ്ഞ പ്രായപരിധി: 14 വയസ്സ് പൂർത്തിയായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ രാജീവ് ഗാന്ധി ഗവ: ഐ. ടി. ഐ മാഹി മൊബൈൽ നമ്പർ 9495744339 ൽ ബന്ധപ്പെടാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ