ചൊക്ളി : എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ചൊക്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ മുതൽ പോലീസിന്റെ മിന്നൽ പരിശോധന. നിടുമ്പ്രം, പൂക്കോം, മൊയിലോം, അണിയാരം മേഖലകളിലാണ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ആൾതാമസമില്ലാത്ത വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും നടന്ന റെയ്ഡിൽ ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. റെയ്ഡ് അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.