മാഹി ഗവ: ജനറൽ ആശുപത്രിയിലെ പുതിയ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

മാഹി:ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മാഹി ഗവ: ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റിന്റെ ഉത്ഘാടനം മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ എം.മോഹൻകുമാറിന്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ.രമേഷ് പറമ്പത്ത് നിർവ്വഹിച്ചു

3 വർഷത്തോളമായി പ്രവർത്തനരഹിതമായ മാഹി ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് മാറ്റുവാനായി ആരോഗ്യ വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി എൻ രംഗസ്വാമിയോട് രാഷ്ട്രീയ ഭേദമന്യേ വിവിധ സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു. ഇടയ്ക്ക് അറ്റകുറ്റപ്പണി നടന്നെങ്കിലും വീണ്ടും പ്രവർത്തന രഹിതമായി.27 ലക്ഷം രൂപ ചിലവിലാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചത്

ഡെപ്യൂട്ടി ഡയറക്ട്ർ ഡോ. എ പി ഇഷ്ഹാഖ്, അസി. ഡയറക്ടർ ഡോ സൈബുനീസ, ഡോ. അശോക് കുമാർ, ഡോ. പി പി ബിജു , ഡോ. പുഷ്പ ദിൻരാജ് , ആർ ബി എസ് കെ നോഡൽ ഓഫീസർ ഹരി ബാലകൃഷ്ണൻ, പി പി രാജേഷ്, ശോഭന ബി, അജിത കുമാരി, ശാലിനി അമിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

വളരെ പുതിയ വളരെ പഴയ