ചൊക്ലി : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾ യോഗ പരിശീലനം നടത്തി .പരിപാടിയുടെ ഔപചാരിക ഉത്ഘാടനവും യോഗ പരിശീലനവും പ്രശസ്ത യോഗ പരിശീലകനും സിനിമ പിന്നണി ഗായകനുമായ മുസ്തഫ മാസ്റ്റർ നിർവഹിച്ചു .സ്‌കൂൾ പ്രിൻസിപ്പാൾ പ്രശാന്ത് .ടി അധ്യക്ഷനായ ചടങ്ങിൽ സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി സ്വാഗതവും എൻ സി സി ഓഫീസർ രവിദ് .ടി .പി നന്ദി പ്രകടനവും നടത്തി .സ്‌കൂൾ ഹെഡ് മിസ്ട്രസ് സ്‌മിത .എൻ ,ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി രചീഷ് ,സ്കൗട്ട് മാസ്റ്റർ അനിൽ കുമാർ .കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .യോഗ പരിശീലനത്തിൽ 50 കേഡറ്റുകൾ പങ്കെടുത്തു .യോഗയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും പ്രായോഗിക ജീവിതത്തിൽ വളരെ ഗുണപ്രദമായ ഒരു ക്ലാസ്സ് ആണ് ലഭിച്ചതെന്ന് മുഴുവൻ കേഡറ്റുകളും അഭിപ്രായപെട്ടു .