മാഹി : മാഹി നെഹ്റു യുവകേന്ദ്ര, റേഡിയോ ജൻവാണി 90.8 എഫ് എം പാനൂർ, ജവഹർ നവോദയ വിദ്യാലയ പന്തക്കൽ, മാഹി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് കാലത്ത് 7 മണിക്ക് മാഹി പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച് യോഗ മഹോത്സവം -2024 സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി യോഗ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു.