മാഹി: യുവജനകാര്യ – കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മാഹി നെഹ്റു യുവകേന്ദ്ര, ജൻവാണി എഫ്.എം റേഡിയോ, ജവഹർ നവോദയ വിദ്യാലയ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിൽ പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിൽ വെച്ച് യോഗ മഹോത്സവം -2024 നടത്തി. നവോദയ വിദ്യാലയ വൈസ് പ്രിൻസിപ്പൽ കെ.സജീവൻ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യ അധ്യക്ഷത വഹിച്ചു. പരുപാടിയുടെ ഭാഗമായി ജൂനിയർ, സീനിയർ വിദ്യാർത്ഥികൾക്കായി യോഗ പോസ്റ്റർ മത്സരവും സമ്മാനദാനവും നടത്തി. എം.ബി.സുഭാഷ് യോഗ പരിശീലനം നൽകി. ഷാജു ജോസഫ്, നിർമൽ മയ്യഴി, ടി.സായന്ത് സംസാരിച്ചു.