പുതുച്ചേരിയിലും ഇന്ത്യസഖ്യം.

മയ്യഴി: പുതുച്ചേരി ലോക്‌സഭ മണ്ഡലത്തിൽ ഇന്ത്യസഖ്യ സ്ഥാനാർഥി കോൺഗ്രസിലെ വി. വൈദ്യലിംഗം വിജയത്തിലേക്ക്‌. 8,04,489 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ വൈദ്യലിംഗത്തിന്‌ 4,24,292 വോട്ടും ബി.ജെ.പിയിലെ എ. നമശിവായത്തിന്‌ 2,88,050 വോട്ടും ലഭിച്ചു. 1,36,242 വോട്ടിന്റെ ലീഡാണ്‌ വൈദ്യലിംഗത്തിന്‌. നാം തമിഴർ കക്ഷിയുടെ ആർ. മേനക 39,545 വോട്ടുമായി മൂന്നും എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ജി. തമിഴ്‌വേന്തൻ (25,059) നാലും സ്ഥാനത്തെത്തി. യുണൈറ്റഡ്‌ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കെ. പ്രഭുദേവന്‌ 981 വോട്ട്‌ ലഭിച്ചു.

സംസ്ഥാനമന്ത്രിമാരുടെ മണ്ഡലങ്ങളിലും യാനം ഒഴികെയുള്ള മറ്റ്‌ മേഖലകളിലും കോൺഗ്രസ്‌ സ്ഥാനാർഥിക്കാണ്‌ ലീഡ്‌. മാഹി മണ്ഡലത്തിൽ 4495 വോട്ടിന്റെ ലീഡ്‌ ലഭിച്ചു. വൈദ്യലിംഗത്തിന്‌ 12,229 വോട്ടും ബി.ജെ.പിയിലെ എ. നമശിവായത്തിന്‌ 7734 വോട്ടും യു.ആർ.പി. സ്ഥാനാർഥി പ്രഭുദേവൻ 387 വോട്ടും നേടി.

2019-ലെ തിരഞ്ഞെടുപ്പിൽ 1,97,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വി. വൈദ്യലിംഗം ജയിച്ചത്‌. വി. വൈദ്യലിംഗത്തിന്‌ 4,44,981 വോട്ടും എൻ.ഡി.എ.സ്ഥാനാർഥി നാരായണസ്വാമിക്ക്‌ 2,47,956 വോട്ടുമാണ്‌ അന്ന്‌ ലഭിച്ചത്‌.

വളരെ പുതിയ വളരെ പഴയ