മയ്യഴി : മാഹി ബൈപ്പാസിലെ ഈസ്റ്റ് പള്ളൂർ കവലയിലെ സിഗ്നൽ ലൈറ്റിലെ അപാകവും ബൈപ്പാസിലെ തെരുവുവിളക്ക് പ്രശ്നങ്ങളും പരിശോധിച്ച് പരിഹാരം കാണുന്നതിനായി സ്പീക്കർ എ.എൻ.ഷംസീർ സ്ഥലം സന്ദർശിക്കുന്നു. 75-ഓളം അപകടങ്ങൾ ഉണ്ടാവുകയും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലായ രണ്ടുപേർ മരിക്കുകയും ചെയ്തതിനെ തുടർന്നാണ് സ്പീക്കറും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുന്നത്. അഞ്ചിന് രാവിലെ 11-നാണ് സന്ദർശനം.രമേശ് പറമ്പത്ത് എം.എൽ.എ., മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ, ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ അശുതോഷ് സിൻഹ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സ്പീക്കർക്കൊപ്പം സ്ഥലം സന്ദർശിക്കും.