മാഹി: ചാലക്കര ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടനയായ ‘സഹപാഠി ‘ സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും.
ജൂൺ 29നു ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് സ്കൂൾ ഓഡിറ്റോറിയമായ ഉസ്മാൻ കൺവെൻഷൻ ഹാളിലൊരുക്കുന്ന അനുമോദന പരിപാടിയിൽ 2024 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയ നേട്ടത്തിൽ പങ്കാളികളായ മുഴുവൻ കുട്ടികളെയും അനുമോദിക്കും.
ഒപ്പം പോണ്ടിച്ചേരി പോലീസ് വകുപ്പിൽ സബ് ഇൻ്സ്പെക്ടറായി പ്രമോഷൻ ലഭിച്ച വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ‘സഹപാഠി ‘ എക്സിക്യുട്ടിവ് അംഗവുമായ പി.പി. അനിൽകുമാറിനെ ആദരിക്കും.
ജനാബ് കുഞ്ഞിപ്പക്കി സാഹിബിൻ്റെ ഓർമ്മകളോടെ സംഘടിപ്പിക്കുന്ന അനുമോദന സമ്മേളനത്തിൽ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നിന്നു വിരമിച്ച ഹെഡ്മാസ്റ്റർ എം മുസ്തഫ മുഖ്യാതിഥിയായി പങ്കെടുക്കും.