മാഹി : ചോമ്പാല വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ ചോമ്പാൽ ഹാർബറിൽ പ്രഭാത ധർണ സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉത്ഘാടനം ചെയ്തു.
ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത വിധം നിത്യോപയോഗ സാധനങ്ങൾക്കു ൾപ്പെടെ വില വൻ തോതിൽ വർധിച്ചിട്ടും സർക്കാർ വിപണിയിൽ ഇടപെടാതെ മാറി നിൽക്കുന്നത് ജനജീവിതം ഏറെ ദുസ്സഹമാക്കിയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ കുത്തകകൾക്ക് വിപണി തുറന്നിട്ട് കൊടുക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനാരോഷം ഉയരണമെന്നും ഉത്ഘാടനപ്രസംഗത്തിൽ ഷംസീർ ചോമ്പാല പറഞ്ഞു.
റഹീസ് മാടാക്കര, അഷറഫ് വി എം, റഹീസ് ചോമ്പാല എന്നിവർ സംസാരിച്ചു.റഹീസ് പി കെ, ജമാൽ കെ കെ,നൗഷാദ് എം കെ,അബൂബക്കർ ചിള്ളിയിൽ, നിസാർ കെ കെ, ഷഹീർ കെ പി, റിഷാദ്,തുടങ്ങിയവർ നേതൃത്വം നൽകി