എരഞ്ഞോളി കുടക്കളത്തെ സ്പോടന മരണത്തിന്റെ പിറകെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബോംബ് വേട്ടക്കിറങ്ങിയ പോലിസിനെ കബളിപ്പിക്കാനും ദേശവാസികളെ പരിഭ്രാന്തരാക്കാനും സാമൂഹ്യ ദ്രോഹികളുടെ വക വ്യാജ ബോംബ് രംഗത്ത്.- ന്യൂമാഹി പോലീസ് പരിധിയിലെ പെരിങ്ങാടി മങ്ങാട് ബൈപാസ് അണ്ടർ പാസിനടുത്താണ് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ സ്റ്റീൽ ബോംബെന്ന് തെറ്റിദ്ധരിക്കുന്ന സ്റ്റീൽ കണ്ടെയ്നർ പ്രത്യക്ഷപ്പെട്ടത്.ഇത് കണ്ട് പരിഭ്രാന്തമായ ദേശവാസികൾ വിവരം ന്യൂമാഹി പോലീസിനെ അറിയിച്ചു. അവർ സ്ഥലത്ത് വന്ന് സുരക്ഷാ നടപടികൾ സ്വീകരിച്ചു. ഉടൻ കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡിനെ വരുത്തി.- ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബല്ലെന്നും കണ്ടെയ്നറിൽ കല്ലും മണലും നിറച്ച് കബളിപ്പിച്ചതാണെന്നും തിരിച്ചറിഞ്ഞത്.