ഈസ്റ്റ് പള്ളൂർ കവലയിലെ സിഗ്നൽ ലൈറ്റിലെ അപാകവും ബൈപ്പാസിലെ തെരുവു വിളക്ക് പ്രശ്നങ്ങളും പരിശോധിച്ച് പരിഹാരം കാണുന്നതിനായി സ്പീക്കർ എ.എൻ.ഷംസീർ സ്ഥലം സന്ദർശിച്ചു. 75- ഓളം അപകടങ്ങൾ ഉണ്ടാവുകയും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത അപ കടങ്ങളിലായ രണ്ടുപേർ മരിക്കുകയും ചെയ്തതിനെ തുടർന്നാണ് സ്പീക്കറും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത് അഞ്ചിന് രാവിലെ 11.30 ഓടെയാണ് സന്ദർശനം നടത്തിയത്.
മാഹി ഭാഗത്തെ സർവീസ് റോഡിനായുള്ള ഭൂമി ഏറ്റെടുപ്പ് എത്രയും വേഗത്തിൽ പൂർത്തിയാക്കി സർവ്വീസ് റോഡ് പൂർണ്ണമാക്കുമെന്നും ഇതിനായി മാഹി അഡ്മിനിസ്ട്രേറ്ററുമായും, എം എൽ എ യുമായും ചർച്ച നടത്തിയതായി സ്പീക്കർ അറിയിച്ചു
കൂടാതെ ആവശ്യമായ ലൈറ്റുകളും, റിഫ്ളക്ടറുകളും ഒരുക്കുവാനും പ്രൊജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടതായും സ്പീക്കർ അറിയിച്ചു.
ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ അശുതോഷ് സിൻഹ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു