ഡി.വൈ.എഫ്.ഐ മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാതല നീന്തൽ പരിശീലനം സംഘടിപ്പിച്ചു.

മാഹി :ഡി.വൈ.എഫ്.ഐ മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലാതല നീന്തൽ പരിശീലനം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ നിർവ്വഹിച്ചു. ബ്ലോക്ക് സിക്രട്ടറി സനീഷ് P , സുനിൽകുമാർ, നീരജ് പുത്തലം, സുധീഷ് എന്നിവർ സംസാരിച്ചു.23/24 ബാച്ചിൽ നീന്തൽ പരിശീലനം വിജയകരമായ് പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും നീന്തൽ പരിശീലക പ്രജില, ദിയ, ഹരിലാൽ’അനിൽകുമാർ എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കുകയും ചെയ്തു.
2022 ൽ ആരംഭിച്ച പരിശീലന കേമ്പിൽ തികച്ചും സൗജന്യമായാണ് നീന്തൽ പഠിപ്പിക്കുന്നത്.
പരിശീലനത്തിന്‌ താൽപ്പര്യമുള്ളവർക്ക്‌ ബന്ധപ്പെടാം..
പ്രജില +91 98952 50347
നീരജ് +91 9895474810
സുധീഷ് +91 9995111090.

വളരെ പുതിയ വളരെ പഴയ