ചാലക്കരയുടെ പ്രദേശിക ചരിത്ര സെമിനാർ നടത്തി.

മാഹി: സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുടെ ഭാഗമായി ബാഗ് ഇല്ലാ ദിനത്തിൽ നാട്ടറിവിന്റെ ഭാഗമായി ചാലക്കരയുടെ പ്രാദേശിക ചരിത്രം എന്ന വിഷയത്തിൽ ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു പ്രബന്ധം അവതരിപ്പിച്ചു.

ഗതകാല ചരിത്രം, നാട്ടുവിശേഷം, കോളനി വാഴ്ച, വിമോചന സമരം, വ്യക്തി വിശേഷങ്ങൾ എന്നിവ അവതരിപ്പിക്കപ്പെട്ടു.

തുടർന്ന് നടന്ന സംവാദത്തിൽ അദ്ധ്യാപികമാരായ പി.ഇ.സുമ, സുജിത രയരോത്ത്, എന്നിവരും വിദ്യാർത്ഥികളായ യദു നന്ദ്, ശ്വേത, കെ.തഹാനി പങ്കെടുത്തു. ചരിത്ര ക്വിസ്സ് മത്സര വിജയി കൾക്ക് പ്രധാനാദ്ധ്യാപകൻപി.എം. വിദ്യാസാഗർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വളരെ പുതിയ വളരെ പഴയ