പന്തക്കൽ :33 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം പന്തക്കൽ ഗവ: എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആയി വിരമിച്ച കെ.പി. പ്രീതകുമാരിക്ക് സ്‌റ്റാഫ് കൗൺസിലും, അദ്ധ്യാപക രക്ഷാകർതൃ സമിതിയും ചേർന്ന് സമുചിതമായതും വികാരനിർഭരവുമായ യാത്രയയപ്പ് നൽകി.
സ്കൂൾ ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം സമഗ്ര ശിക്ഷ മയ്യഴി അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ പി. ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അഫീദ അഹമ്മദ് ആദ്ധ്യക്ഷം വഹിച്ചു. ചലച്ചിത്ര പിന്നണി ഗായകനും മോട്ടിവേറ്ററുമായ എം. മുസ്തഫ, ജോയൻ്റ് പി.ടി.എ കൗൺസിൽ മുൻ അദ്ധ്യക്ഷൻ പി.ടി. വൽസരാജ്, മുൻ പ്രഥമാധ്യാപികമാരായ എം കാഞ്ചനവല്ലി , പി.ഡി.തുളസീമണി, മറ്റു വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരായ ടി. സുമതി, കെ.കെ.മനീഷ് വിദ്യാർത്ഥികളായ അദ്വിക, അൽക രസ്ന, എസ്.ബി. മഹാലക്ഷ്മി, മേധ, വരലക്ഷ്മി, ലുഖ്മാനുൽ ഹഖിം, ഹസ് വ,ജീവന രാജ് തുടങ്ങിയവർ സംസാരിച്ചു. വിശിഷ്ടാതിഥികൾ കെ.പി പ്രിതാ കുമാരിയെ ആദരിച്ചു, ഉപഹാരങ്ങൾ സമ്മാനിച്ചു.
സീനിയർ അദ്ധ്യാപകനായ ടി. പി. ഷൈജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ടി. സുബുല നന്ദിയും പറഞ്ഞു.