മാഹി ഹോസ്പിറ്റൽ ജംഗ്ഷനിൽ ഇലക്ട്രോണിക്സ് സർവീസ് സെന്ററിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

 


മാഹി: മാഹി മെയിൻ റോഡിലെ ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് സർവീസ് സെന്ററിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ചിന്നൂസ് സ്ഥാപനത്തിന് മുകൾ നിലയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലാണ് തീ പടർന്നത്.

പുലർച്ചെ പട്രോളിംഗിലുണ്ടായിരുന്ന പോലീസുകാരാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ മാഹി ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ നടത്തിയ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.

പ്രാഥമിക കണക്കെടുപ്പുകൾ പ്രകാരം ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പരിശോധിച്ചു വരികയാണ്. കൃത്യസമയത്ത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതും ഫയർ ഫോഴ്സിന്റെ ഇടപെടലും വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.



വളരെ പുതിയ വളരെ പഴയ