ന്യൂമാഹി:പഞ്ചായത്തിലെ മങ്ങാട് പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി. കൂട്ടത്തോടെ സഞ്ചരി ക്കുന്ന പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കാട്ടു പന്നി ശല്യം രൂക്ഷമായതോടെ കൃഷിയിറക്കാനാവാതെ പ്രയാസപ്പെടുകയാണ് കർഷകർ. വാഴകൾ കുലക്കാനാവുന്നതോടെ പന്നികൾ കൂട്ടമായെത്തി നശിപ്പിക്കുന്നു. മരച്ചീനിയും ചേമ്പും ചേനയുമെല്ലാം പന്നികൾ നശിപ്പിക്കുകയാണെന്ന്
നാട്ടുകാർ പറഞ്ഞു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂട്ടമായെത്തുന്ന പന്നികൾ വാഴകൾ കുത്തി മുറിച്ചിടുകയാണ്. ഇതിനെതിരെ അടിയ ന്തരമായി നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
#tag:
Mahe