മാഹിയിൽ വിവാഹവീട്ടിൽനിന്ന് വിവാഹച്ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് ഒന്നരലക്ഷം രൂപ മോഷണം പോയി.

മാഹി : വിവാഹവീട്ടിൽനിന്ന് വിവാഹച്ചടങ്ങ് നടക്കുന്നതിന് തൊട്ടുമുമ്പ് ഒന്നരലക്ഷം രൂപ മോഷണം പോയി. പുന്നോൽ കുറിച്ചിയിലെ വിവാഹവീട്ടിലാണ് സംഭവം. വീട്ടുമുറ്റത്തൊരുക്കിയ വിവാഹമണ്ഡപത്തിലേക്ക് വധുവും സംഘവും എത്തിയ ഉടനെയാണ് അകത്തെ മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടത്. അപരിചിതയായ ഒരു സ്ത്രീയെയും കുട്ടിയെയും സംശയകരമായ സാഹചര്യത്തിൽ ചിലർ കണ്ടിരുന്നു. എന്നാൽ വിവാഹഫോട്ടോകളിലൊന്നും ഇവരെ കാണാനായില്ല. ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വധുവിന്റെ അടുത്ത ബന്ധുക്കൾ കേരളത്തിന് പുറത്ത് ബിസിനസ് നടത്തുന്നവരും ജോലിചെയ്യുന്നവരുമായതിനാൽ വിവാഹം കഴിഞ്ഞ ഉടനെ പണം നഷ്ടപ്പെട്ട വ്യക്തിയടക്കം ജോലിസ്ഥലത്തേക്ക് പോയിരുന്നു. അതിനാൽ പോലീസിൽ പരാതി നൽകിയിരുന്നില്ല.

വളരെ പുതിയ വളരെ പഴയ