മാഹി:മാഹിപ്പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ അടച്ചിട്ട പാലത്തിലെ റോഡ് ടാറിംഗ് ആരംഭിച്ചു. എക്സ്പൻഷൻ റാഡുകളിലെ വിള്ളലുകൾ വെൽഡിംഗ് ചെയ്തു യോജിപ്പിക്കുവാനുള്ള പ്രവൃത്തി പൂർത്തിയായി.
ഇന്നുച്ചയോടെ ടാറിംഗ് പൂർത്തിയാവും. മെയ് 10 വരെയാണ് മാഹിപ്പാലം വഴിയുളള വാഹന ഗതാഗതത്തിൽ നിരോധനം ഏർപ്പെടുത്തിയതെങ്കിലും സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി നീണ്ടതിനെത്തുടർന്ന് മെയ് 19 വരെ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.