മാഹിപ്പാലത്തിൽ നടക്കുന്ന അറ്റകുറ്റ പണി അവസാന ഘട്ടത്തിൽ.

മാഹി :ദേശീയപാതയിൽ മാഹിപ്പാലത്തിൽ നടക്കുന്ന അറ്റകുറ്റ പണി അവസാന ഘട്ടത്തിൽ. മഴ തടസ്സമായില്ലെങ്കിൽ ടാറിങ് പ്രവൃത്തി പൂർത്തിയാക്കി തിങ്കളാഴ്ച പാലം ഗതാഗതത്തിനു തുറന്നു കൊടുക്കും എന്ന് അധികൃതർ വ്യക്തമാക്കി. കൈവരികൾ പെയിന്റ് ചെയ്യുന്ന ജോലി അടുത്ത ദിവസം ആരംഭിക്കും.

പാലം തുറക്കുന്നത് വൈകും എന്ന ആശങ്ക വേണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഏപ്രിൽ 28നു ആണ് പാലം പൂർ ണമായും അടച്ചത്. ആദ്യം 10നു തുറക്കും എന്നാണ് അറിയിച്ചത്. പിന്നീട് 19വരെ നീട്ടുകയായിരു ന്നു. ടാറിങ് പൂർണമായും അടർത്തി മാറ്റി നാലിൽ രണ്ട് എക്സ്പാൻഷൻ ജോയിന്റ് പൂർണമായും രണ്ടെണ്ണം ഭാഗികമായും മാറ്റി.

എക്സ്‌പാൻഷൻ ജോയിന്റ് കോൺക്രീറ്റ് കൃത്യമായി ചേരാൻ 10 ദിവസം വേണം എന്നതാണ് പാലം തുറക്കുന്നത് വൈകാൻ കാരണം. ജോയിന്റുകൾ മാറ്റുന്ന ജോലി നീണ്ടു പോയതും പ്രശ്ന‌നമായി. പാലം അടച്ചത് ജനങ്ങൾക്ക് ദുരിതമായിരുന്നു. ബസുകൾ പാലത്തിന്റെ ഇരു ഭാഗങ്ങളിൽ സർവീസ് അവസാനിപ്പിച്ചു. യാത്രക്കാർ കനത്ത വേനലിൽ പാലം കടന്നു ഇരു ഭാഗത്തും എത്തിയത് ഏറെ പ്രയാസപ്പെട്ടാണ്.

വളരെ പുതിയ വളരെ പഴയ