ഞായറാഴ്ച്‌ച ഉച്ചയോടെയായിരുന്നു സംഭവം ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടനില തരണം ചെയ്തിട്ടുണ്ട്
മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി
മാഹി ബൈപ്പാസ് കടന്നു പോകുന്ന ഒളവിലം പാത്തിക്കലിലാണ് സംഭവം. പുഴയിലേക്ക് പെൺകുട്ടികൾ ചാടുന്നത് കടവത്തുള്ളവർ കാണുകയായിരുന്നു. ഉടൻ നാട്ടുകാർ തോണിയിറക്കി സാഹസീകമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഈ സമയം പാത്തിക്കലുണ്ടായിരുന്ന ആശുപത്രി നഴ്സ്‌സ് പ്രാഥമിക ശുശ്രൂഷ നൽകുകയും, ചൊക്ലി മെഡിക്കൽ സെന്ററിലും, പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലുമെത്തിക്കുകയായിരു ന്നു.
ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ കാണാതതുമായി ബന്ധപ്പെട്ട് എലത്തൂർ, ചേവായൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും വിവരമുണ്ട്.
മാഹി ചോമ്പാല പോലീസ് സ്ഥലത്തെത്തി.