മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം.

മാഹി : മാഹി റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് എതിർ ഭാഗത്തെ പറമ്പിൽ മേയാൻ കെട്ടിയിട്ട പശുക്കളിൽ ഒന്നിനെ ചത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് പശു പിടഞ്ഞ് വീണു ചത്തത്. അഴിയൂർ മനയിൽ ബാബുവിൻ്റെ പശുവാണ് ചത്തത്. പശുവിൻ്റെ പോസ്റ്റ്മോർട്ടം നടന്നതിന് ശേഷമേ മരണകാരണം വ്യക്തമാവൂ. കഴിഞ്ഞ ദിവസം പൂഴിത്തല എ കെ ജി റോഡിലെ ദത്താംകണ്ടിയിലെ വനജയുടെ പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തു വളർത്തു മൃഗങ്ങൾക്ക് സൂര്യാഘാതമേല്ക്കാതിരിക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണമെന്നും, കുടിവെള്ളം ഏറെ നല്കാൻ ശ്രമിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിപ്പ് നല്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ