മയ്യഴി:എം മുകുന്ദൻ്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ കൃതി 50 വർഷം പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി. കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. സി എച്ച് പ്രഭാകരൻ, കെ പി വിജയൻ, നജ്‌മ, ടി ടി കെ ശശി, പി കെ മോഹനൻ എന്നിവർ സംസാരിച്ചു.