ചാലക്കര: ചാലക്കര പള്ളൂർ സംയുക്തസംഘം ശ്രീനാരായണ മഠത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി പുതുതായി നിർമ്മിച്ച സുവർണ ജൂബിലി കവാടം തുറന്നു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ കണ്ണൻ ശാന്തി ഉദ്ഘാടനം ചെയ്തു.
മഠം പ്രസിഡൻ്റ് അച്ചമ്പത്ത് ദാമോദരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സരോഷ് മുക്കത്ത്, കുനിയിൽ കുമാരൻ, വി.പി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കണ്ണൻ ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജയുമുണ്ടായി.