ഏറാമല :നബാർഡ്, വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, ഏറാമല പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ വിപണനമേള തുടങ്ങി. ഓർക്കാട്ടേരി കച്ചേരി മൈതാനത്ത് യു.എൽ.സി.സി. എസ്. ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക അധ്യക്ഷത വഹിച്ചു.
കമ്പനി പ്രവർത്തനങ്ങളെപ്പറ്റി ചെയർമാൻ പ്രൊഫ. ഇ. ശശീന്ദ്രൻ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത്, വാർഡ് മെമ്പർ കെ.പി. ബിന്ദു, കെ. ശശികുമാർ, കെ.കെ. കൃഷ്ണൻ, എം.കെ. രാഘവൻ, ടി.കെ. രാജൻ, പി.കെ. കുഞ്ഞിക്കണ്ണൻ, സി.കെ. ഹരിദാസൻ, സി. ഗോപാലക്കുറുപ്പ്, ഇ. രാധാകൃഷ്ണൻ, എം. ചന്ദ്രൻ, ടി.എൻ.കെ. പ്രഭാകരൻ കമ്പനി വൈസ് ചെയർമാൻ കെ. സദാനന്ദൻ, ഇ.കെ. കരുണാകരൻ എന്നിവർ സംസാരിച്ചു.