ശക്തമായ മഴയും കാറ്റും: പന്തക്കലിൽ വ്യാപക നാശനഷ്ടങ്ങൾ.

മാഹി : ശക്തമായ മഴയും കാറ്റിനെയും തുടർന്ന് , പന്തക്കൽ കുന്നുമ്മൽപ്പാലത്തിനടുത്തെ മീത്തലെ പീടിക മുകുന്ദന്റെ വീടിന് നിരവധി നാശനഷ്ടമാണുണ്ടായത്. രാത്രി 10-ഓടെയാണ് സംഭവം.വീടിന്റെ ജനവാതിലുകളുടെ ചില്ല് പൊട്ടിത്തെറിച്ചു. വീടിന്റെ തെക്കുഭാഗത്തെ മൺത്തിട്ട ഇളകി കല്ലും മണ്ണും അകത്തെത്തുക്കയും ചുമരുകളിലും വിള്ളലുണ്ടാവുകയും ചെയ്തു.സ്റ്റീൽ അലമാര ഒടിഞ്ഞു. വീട്ടിലുണ്ടായിരുന്ന മുകുന്ദനും ഭാര്യയും മിന്നലേൽക്കാതെ രക്ഷപ്പെട്ടു. മാഹി റവന്യൂ അധികൃതരും, പന്തക്കൽ പോലീസും വീട്ടിലെത്തി നാശ നഷ്ടങ്ങൾ കണക്കാക്കി.മുറിയിലെ ഇലക്ട്രിക് സ്വിച്ച്ബോർഡുകൾ കത്തിപ്പോവുകയും ചെയ്തു.

അതേ സമയം, പന്തക്കൽ മൂലക്കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഉടമസ്ഥതയിലുള്ള നോബിൾ പെട്രോൾ പമ്പിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ കാറ്റിൽ പാറിപ്പോയി. ഭാരമുള്ള ഷീറ്റുകൾ താഴേക്ക് പതിച്ചു. മഴയെത്തുടർന്ന് പെട്രോൾ പമ്പിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവാക്കാനായി.

വളരെ പുതിയ വളരെ പഴയ