കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

ഈസ്റ്റ്‌ പള്ളൂർ ആശ്രയ റസിഡൻസ് വെൽഫയർ അസോസിയേഷന്റ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.

ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ് ആശ്രയ റസിഡൻസ് വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് ഒ വി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഐഡ്രീം കരിയർ സി ഇ ഒ,Rtd. Squadron Leader.Indian Airforce പ്രവീൺ കുമാർ കരിയർ കൗൺസിലിങ്ങ് ക്ലാസ്സ്‌ നടത്തി .കുട്ടികളോടൊപ്പം രക്ഷിതാക്കളും കരിയർ കൗൺസിലറുമായി നേരിട്ട് സംവദിച്ചു.Upcoming career&job opportunites എന്ന വിഷയത്തെ കുറിച് കരിയർ കൗൺസിലർ ഷമ്മാസ് അബ്ദുൾ ഖാദർ ക്ലാസ്സ്‌ നടത്തി.

ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു.
ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ ആശംസ നേർന്നു.
അസോസിയേഷൻ സെക്രട്ടറി സി ടി കെ ഷാനിഷ് സ്വാഗതവും അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജിതേഷ് പടിക്കലണ്ടി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ