മാഹി:ചാലക്കര പോന്തയാട്ട് മൈദ കമ്പനി റോഡിൽ അച്ചമ്പത്ത് എം.എ.കൃഷ്ണൻ്റെ വീടിനു സമീപമുള്ള ട്രാൻസ്ഫോർമർ ഇന്നു രാവിലെയുള്ള കാറ്റിലും മഴയിലും വീട്ടുപറമ്പിലേക്ക് മറിഞ്ഞു വീണു. ട്രാൻസ്ഫോമറിൻ്റെ പോസ്റ്റുകൾ പൂർണ്ണമായും തകർന്നിരിക്കയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു. പഴയത് അഴിച്ചു മാറ്റി പുതിയ പോസ്റ്റുകൾ സ്ഥാപിക്കുവാനുള്ള പ്രവർത്തി മാഹി വൈദ്യുതി വകുപ്പ് നടത്തി വരുന്നുണ്ട്