സി.ബി.എസ്.ഇ: മാഹിയിൽ പ്ലസ് വൺ പ്രവേശനം അപേക്ഷകൾ ഓൺലൈനിൽ 15 മുതൽ

മാഹിയിലെ സർക്കാർ ഹയർ സെക്കന്ററി സ്കൂ‌ളുകളിൽ 2024-25 അദ്ധ്യയന വർഷത്തിലെ പ്ലസ് വൺ (C.B.S.E) ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടിയുള്ള അപേക്ഷകൾ ഓൺലൈനായി www.ceomahe.edu.in എന്ന വെബസൈറ്റ് വഴി 15.05.2024 മുതൽ 23.05.2024 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുവേണ്ടി വിദ്യാർത്ഥികളെ സഹായിക്കുവാൻ മാഹിയിലെ നാല് ഗവ. ഹയർ സെക്കന്ററി സ്കൂളുകളിലും ഈ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണിവരെ സേവനം ലഭ്യമാണ്. കോഴ്‌സുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന്
മാഹിചീഫ് എഡ്യൂക്കേഷനൽ ഓഫീസർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ