മാഹി:ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ സർക്കാർ/സ്വകാര്യ വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി./പ്ലസ് -ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ജൂൺ മൂന്നിന് ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്ലസ് -ടു വിന് മുഴുവൻ വിഷയങ്ങളിലും മുഴുവൻ മാർക്കും നേടിയ മൂന്ന് വിദ്യാർത്ഥികൾക്കും ബീന മനോഹരൻ സ്മാരക സ്വർണ്ണ മെഡലുകൾ സമ്മാനിക്കും മാഹി ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ വൈ:. 2.30 ന് നടക്കുന്ന ചടങ്ങിൽചാലക്കര പുരുഷു അദ്ധ്യക്ഷത വഹിക്കും. രമേഷ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.ചീഫ് എജ്യുക്കേഷണൽ ഓഫീസർ എം.എം. തനൂജ വിശിഷ്ടാതിഥിയായിരിക്കും. മാഹി എസ്.എൻ. കോളജ് ചെയർമാൻ ഡോ:എൻ.കെ.രാമകൃഷ്ണൻ സംസാരിക്കും.
പ്രമുഖ പ്രഭാഷകനും. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ വി.കെ.സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസ്സെടുക്കും. ബൈപാസ്സിലെ മയ്യഴിയുടെ മുഖമായ ഈസ്റ്റ് പള്ളുരിലെ സിഗ്നൽ പോയിന്റിൽ രാത്രികാല ഗതാഗതം നിരോധിച്ചത് ഉടൻ പിൻവലിക്കണമെന്നും,ഹൈമാസ്റ്റ് ലൈറ്റും , പൊലീസ് എയ്ഡ് പോസ്റ്റും, കേമറയും സ്ഥാപിക്കണമെന്നും
ശാശ്വത പരിഹാരത്തിന് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ടി.എം.സുധാകരൻ, ഇ.കെ. റഫിഖ് , ജസീമ മുസ്തഫ,ചാലക്കര പുരുഷു, ദാസൻ കാണി, ടി.എ.ലതീപ് പങ്കെടുത്തു.