പ്രീ എക്സാമിനേഷൻ കോച്ചിംങ്ങ് : പ്രവേശന പരീക്ഷ ജൂൺ 6 ന്.

മാഹി: പുതുച്ചേരി സർക്കാറിൻ്റെ കീഴിലുള്ള മാഹി പ്രി എക്സാമിനേഷൻ കോച്ചിംങ്ങ് സെൻ്ററിൽ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 6 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കും. കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 9.30 ന് സെൻ്റർ ഓഫീസിൽ നിന്ന് അഡ്മിഷൻ സ്ലിപ്പ് കൈപ്പറ്റേണ്ടതാണെന്ന്കോഴ്സ് ഡയറക്ടർ
ഡോ:കെ.ചന്ദ്രൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ