മയ്യഴി : തലശ്ശേരി- മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ സിഗ്നലിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ നാലുമാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. മാഹി ഗവ. ഹൗസിൽ രമേശ് പറമ്പത്ത് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജൂൺ ഒന്നുമുതൽ രാത്രി 10-നും രാവിലെ ആറിനും ഇടയിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ മറ്റ് റോഡുകളിൽനിന്ന് ഹൈവേയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു.
സ്കൂൾ വാഹനങ്ങൾ, വിദ്യാർഥികളുമായി പോകുന്ന മറ്റ് വാഹനങ്ങൾ ബൈപ്പാസ് ഹൈവേയിൽ പ്രവേശിക്കാൻ പാടില്ല. വാഹനങ്ങൾ സർവീസ് റോഡുകളിൽ കൂടി മറ്റ് റോഡുകളിൽ പോകേണ്ടതാണ്