മാഹി: കനത്ത ചൂടിൽ നിന്നും ഒരല്പം ആശ്വാസമായി മാഹിയിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച്ച സന്ധ്യയോടെ വേനൽ മഴയെത്തി
കഴിഞ്ഞ ദിവസം പള്ളൂർ ചാലക്കര ഭാഗങ്ങളിലും മുക്കാളി ഭാഗത്തും രാത്രി മഴ പെയ്തെങ്കിലും മാഹിക്ക് അവഗണനയായിരുന്നു.
ഞായറാഴ്ച്ച വൈകീട്ട് ഇടിമിന്നലിൻ്റെ അകമ്പടിയോടെ എത്തിയ മഴയിൽ ലഭിച്ച ഒരല്പം കുളിരിൽ ആശ്വാസം കൊള്ളുകയാണ് നാട്.