മാഹി: അഗ്നിബാധയുണ്ടായ തെങ്ങിലെ തീ അണക്കുന്നതിനിടെ മിന്നലേറ്റ് മാഹി അഗ്നിശമന സേനാ വിഭാഗത്തിലെ ലീഡിങ്ങ് ഫയർമാന് പരിക്കേറ്റു
ലീഡിങ് ഫയർമാൻ ഈസ്റ്റ് പള്ളൂർ തുണ്ടിയിൽ ഹൗസിലെ സരോവരത്തിൽ സുരേന്ദ്ര [56] നാണ് പരിക്കേറ്റത്
ഇന്നലെ വൈകീട്ട് 7 .45 ഓടെയാണ് സംഭവം
പള്ളൂർ നെല്ല്യാട്ട് ക്ഷേത്രത്തിന് സമീപത്ത് തെങ്ങിൽ അഗ്നി പടർന്നതിനെത്തുടർന്നാണ് മാഹി ഫയർ യൂണിറ്റ് സംഭവസ്ഥലത്തെത്തിയത്.തീയണക്കുന്നതിനിടെ മഴയും, ഇടിമിന്നലുമുണ്ടാവുകയും,മിന്നലേറ്റ് സുരേന്ദ്രൻ കുഴഞ്ഞു വീഴുകയുമായിരുന്നു.
ഉടനെ തന്നെ ഇദ്ദേഹത്തെ സഹപ്രവർത്തകർ മാഹി ഗവ. ആശുപത്രിയിലെത്തിച്ചു.