പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ചോമ്പാല : അഴിയൂർ പഞ്ചായത്ത്
മുൻ പ്രസിഡണ്ടും പൊതുപ്രവർത്തകനു
മായിരുന്ന പി. നാണുമാസ്റ്ററുടെ
ഒന്നാം ചരമവാർഷികം ചോമ്പാലയിൽ ആചരിച്ചു. പുഷ്പാർച്ചനയും, തുടർന്ന് അനുസ്മരണസമ്മേളനവും നടത്തി. അനുസ്മരണസമ്മേളനം മുൻമന്ത്രി സി. കെ. നാണു ഉത്ഘാടനം ചെയ്തു. കെ. എം അശോകൻ അദ്ധ്യക്ഷത വഹിച്ചു. ടി. ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി. റീന രയരോത്ത്, ബിന്ദു പ്രമോദ്, ലിനീഷ് പാലയാടൻ, മഹേഷ്‌ ബാബു എൻ. പി, പ്രശാന്ത് കെ, അഡ്വ. ലതിക ശ്രീനിവാസ്, ബൈജു പൂഴിയിൽ എന്നിവർ സംസാരിച്ചു. കെ പ്രകാശൻ സ്വാഗതവും കെ. പി പ്രമോദ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ