പെരിങ്ങാടിയിലെ മുകുന്ദൻ പാർക്കിന്റെ പ്രവേശന ഫീസ് നിരക്ക് കുറക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മാഹി :ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിൽ സ്ഥിതിചെയ്യുന്ന വൃദ്ധന്മാർക്കും കുട്ടികൾക്കും വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച പാർക്ക്.
വൃദ്ധന്മാർക്കും കുട്ടികൾക്കും സായാഹ്നങ്ങളിൽ പോയി ഇരിക്കാൻ ഒരിടം എന്ന നിലയിൽ വൃദ്ധന്മാരുടേയും കുട്ടികളുടേയും പാർക്ക് എന്നായിരുന്നു അതിന് നാമകരണം ചെയ്തത്. പിന്നീട് ഉദ്ഘാടനം ചെയ്ത ആൾ, ഉദ്ഘാടനം ചെയ്ത ദിവസം, ജില്ലാ പഞ്ചായത്ത് അധികൃതരോട് ശുപാർശ ചെയ്തത് കാരണം, ദിവസങ്ങൾക്ക് ശേഷം പാർക്കിന്റെ പേര് മാറ്റുകയായിരുന്നു. ന്യൂമാഹി പഞ്ചായത്തിന്റെ തൊട്ടടുത്ത പ്രദേശമായ മാഹിയിലെ എം മുകുന്ദന്റെ പേരിടുകയായിരുന്നു.

പിന്നീട് ഈ പാർക്ക് മാസങ്ങളോളം കൊറോണ കാല ഘട്ടത്തിൽ അടഞ്ഞു കിടന്നു. മാസങ്ങളോളം അടഞ്ഞു കിടന്ന പാർക്കിന്റെ നടത്തിപ്പ് വിസ്മയക്കാർ ഏറ്റെടുക്കുകയും,പ്രവേശന ഫീസ് ഏർപ്പെടുത്തുകയും ചെയ്തു. പ്രവേശന ഫീസ് കുറക്കണമെന്ന് പലരും ആവശ്യപ്പെടുകയും സമരം ചെയ്യുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല.വൃദ്ധന്മാരും കുട്ടികളുമടക്കമുള്ള നാട്ടുകാർ അവിടെ പ്രവേശിക്കാത്ത അവസ്ഥയാണ് ഇപ്പോൾ.
വിസ്മയക്കാർക്ക് കാശുണ്ടാക്കാനുള്ള ഒരു വേദിയായി ഈ പാർക്ക് മാറി.

ഇനിയെങ്കിലും പ്രവേശന നിരക്ക് കുറച്ചു കൊണ്ട് ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നാണു ജില്ലാ പഞ്ചായത്ത് അധികൃതരോട് ജനങ്ങളുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ