മാഹി : മാഹി മേഖലാ വ്യാപാരി വ്യവസായി ഏകോപന സമിതി 16-ന് മാഹിയിൽ നടത്താനിരുന്ന വ്യാപാര ബന്ദ് മാറ്റിവെച്ചു.
അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ വിളിച്ച വ്യാപാരികളുടെ യോഗത്തിൽ ലഭിച്ച ഉറപ്പിനെ തുടർന്നാണ് മാറ്റിവെച്ചത്. തിരഞ്ഞെടുപ്പിന് ശേഷം നഗരസഭയിൽ കമ്മിഷണറെ നിയമിക്കുമെന്ന് ആർ.എ. ഉറപ്പ് നല്കി. മറ്റ് കാര്യങ്ങളിൽ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ പിന്നിട് ചർച്ചനടത്തി പരിഹാരമുണ്ടാക്കാമെന്നും ഉറപ്പ് ലഭിച്ചു.