മാഹി വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകൾക്കുമായി കേന്ദ്രീകൃത അടുക്കള ആഗസ്റ്റിൽ നടപ്പിലാക്കും.

മാഹി: മാഹി വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സർക്കാർ സ്കൂളുകൾക്കുമായി ആഗസ്റ്റ് മാസത്തോടെ കേന്ദ്രികൃത അടുക്കള നടപ്പിലാക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ ഡെ: ഡയറക്ടർ കൊഞ്ചുമൊഴി കുമരൻ ജനശബ്ദം മാഹിയുടെ ഭാരവാഹികളെ അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ കൊണ്ട് കക്കൂസ് ശുചീകരണം നടത്തിക്കില്ലെന്നും, എം.ടി.എസ് ജീവനക്കാർക്ക് ജോലി നിശ്ചയിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.കെ.റഫീഖ്, ഷാജി പിണക്കാട്ട്, ചാലക്കര പുരുഷു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

വളരെ പുതിയ വളരെ പഴയ