മാഹി :ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയ്യഴിയിലെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ബൂത്തിൽ എത്തിച്ചു മയ്യഴിയിലെ പോളിംഗ് ശതമാനം ഉയർത്തുക എന്ന ഉദ്ദേശത്തോട് കൂടി തിരഞ്ഞെടുപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ സ്വീപ് ആക്റ്റീവിറ്റിയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു.മാഹി ഗവൺമെന്റ് ഹൗസിൽ വച്ച് മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്ററും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുമായ ഡി. മോഹൻ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മാഹി ഗവൺമെന്റ്
ഹൗസിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ഫ്രഞ്ച് പെട്ടിപ്പാലം,ചാലക്കര, ചെമ്പ്ര,പാറാൽ, പള്ളൂർ, ചൊക്ലി, ഡാഡിമുക്ക്, അവറോത്,സബ് സ്റ്റേഷൻ,മണ്ടപ്പറമ്പ് കോളനി, മാഹി കോളേജ് വഴി മാഹി വാക്ക് വേ യിൽ സമാപിച്ചു.വോട്ടർമാരെ വോട്ടിങ്ങിന്റെ പ്രാധാന്യം അറിയിക്കുന്നതിനും അവരുടെ കടമകൾ നിറവേറ്റുന്നതിനും അവരെ ബോധവൽക്കരിക്കുന്നതിന്റെയും ഭാഗമായി സെൽഫി പോയിന്റ് സൗഹൃദ ഫുട്ബോൾ മത്സരം തുടങ്ങി വിവിധ പരിപാടികളും നടത്തിയിരുന്നു
#tag:
Mahe