കട വരാന്തയിൽ അജ്ഞാതനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

മാഹി : പൂഴിത്തല അതിർത്തിക്കടുത്ത് പെട്രോൾ പമ്പിന് സമീപം സുമാർ 65 വയസ് പ്രായം തോന്നിക്കുന്ന പുരുഷനെ കടവരാന്തയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ 11 മണിയോടെയാണ് ഇയാളെ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.വെള്ള ഷർട്ടും ബ്രൗൺ കളർ ലുങ്കിയുമാണ് വേഷം.വടകര സ്വദേശിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു

മാഹി പോലീസ് സ്ഥലത്തെത്തി മൃതദേഹം മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

വളരെ പുതിയ വളരെ പഴയ