മാഹി: ഏപ്രിൽ 11 ന് കൊടിയേറിയ പന്തോ കൂലോത്ത് പരദേവതാ – ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവം നാളെ (തിങ്കൾ) രാവിലെ നടക്കുന്ന ചക്കപ്പാട്ടോടെ സമാപിക്കും. ഇന്നലെ വൈകിട്ട് തിരുയുടയാട വരവ്, കുട വരവ് എന്നിവ നടന്നു. തുടർന്ന് രാത്രി മുതക്കലശം ക്ഷേത്രത്തിൽ എത്തിയ ശേഷം ഭഗവതി, പരദേവതാ വെള്ളാട്ടങ്ങൾ നടന്നു. തുടർന്ന് മൂലക്കടവ്, പന്തക്കൽ പൊതു ജന വായന ശാല എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലി വരവുണ്ടായി.
ഇന്ന് രാവിലെ ഭഗവതി തിറ നടന്നു.ഭഗവതിയുടെ തിരുമുടി വെയ്പ്പ് ദർശിക്കുവാൻ വൻ ഭക്തജനങ്ങൾ എത്തിച്ചേർന്നു.ഉച്ചയ്ക്ക് 1.30 ന് പരദേവത തിറ കെട്ടിയാടി- ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി പരദേവത തിറ ഊരുചുറ്റൽ തുടങ്ങി – നാളെ രാവിലെ 7 മണിയോടെ പരദേവത തിറ ക്ഷേത്രത്തിൽ തിരിച്ചെത്തും – തുടർന്ന് ഭക്തജനങ്ങളെ അനുഗ്രഹിച്ച ശേഷം ചക്കപ്പാട്ടോടെ ഉത്സവ0 സമാപിക്കും