മാഹി:ഈ മാസം 16 ന് നടത്താനിരുന്ന വ്യാപാര ബന്തും ധർണ്ണയും പിൻവലിച്ചു. ഇന്ന് രാവിലെ 11 മണിക്ക് മാഹി റീജിയണൽ അഡ്മിനിസ്ട്രറ്റർ നടത്തിയ യോഗത്തിൽ വ്യാപാര ബന്ദിൻ്റെ പാശ്ചാത്തലത്തെ കുറിച്ച് ചർച്ചചെയ്യുകയും, ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ കമ്മീഷണറെ നിയമിക്കാമെന്നും വ്യാപാരികൾക്ക് നൽകേണ്ട ലൈസൻസുകൾ ഉടൻ നൽകാമെന്നും . വ്യാപാരികളിൽ നിന്നും ഈടാക്കുന്ന ഭാരിച്ച യൂസർഫീയുടെ കാര്യങ്ങളും മറ്റു വ്യാപാരികളുടെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിന് ശേഷം എം . എൽ. എ യുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തു പരിഹരിക്കാമെന്നും ഉറപ്പുനിൽകി.
യോഗത്തിൽ ഏകോപനസമിതി ചേയർമാൻ കെ.കെ. അനിൽകുമാർ, ജനറൽസെക്രട്ടറി ഷാജുകാനം ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, മുൻസിപാലിറ്റി അധികൃതർ സുപ്രണ്ട് പ്രവീൺകുമാർ പി , പ്രശാന്ത് പി എന്നിവരും പങ്കെടുത്തു.