മാഹി: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പന്തക്കലിനടുത്ത് മനേക്കരയിൽ വീട്ടുപറമ്പിൽ കൂറ്റൻ പെരുമ്പാമ്പിനേയും, അതിൻ്റെ 35 മുട്ടകളും കണ്ടെത്തി.മനേക്കര കുനിയാമ്പ്രത്ത് ക്ഷേത്രത്തിന് സമീപം പാലക്കാട് വൈദ്യുതി വകുപ്പ് ജീവനക്കാരനായ പാളിൽ വികാസിൻ്റെ പറമ്പിലാണ് പെരുമ്പാമ്പ് മുട്ടയിട്ടത്. പറമ്പുടമ വികാസ് തന്നെയാണ് തൻ്റെ പറമ്പിൽ മുട്ട കണ്ടെത്തിയത്. കുറച്ചകലെ പെരുമ്പാമ്പ് കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടു – ഉടൻ വികാസ് കോടിയേരിയിലെ ഫോറസ്റ്റ് വാച്ചർ ബിജിലേഷിനെ വിവരമറിയിച്ചു.
ഇന്നലെ രാവിലെ ബിജിലേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുഴിയിലെ 35 മുട്ടകൾ പെട്ടിയിലേക്ക് മാറ്റി. പെരുമ്പാമ്പിനേയും പിടികൂടി.
പെരുമ്പാമ്പിനെ കാട്ടിലേക്ക് തുറന്നു വിട്ടു – മുട്ടകൾ വിരിഞ്ഞ ശേഷം അതിനേയും പുറത്തേക്ക് വിടും. ഇത്രയധികം പെരുമ്പാമ്പിൻ മുട്ടകൾ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് ബിജിലേഷ് പറഞ്ഞു.ബിജിലേഷിന് സഹായിയായി യാഗേഷ് കൃഷ്ണയും ഉണ്ടായി.പഞ്ചായത്തംഗം രൂപയും എത്തിയിരുന്നു