മയ്യഴി:ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരി മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ബുധനാഴ്ച കൊട്ടിക്കലാശം. പരസ്യ പ്രചാരണം വൈകിട്ട് ആറിന് സമാപിക്കും. 19നാണ് വോട്ടെടുപ്പ്. 31,038 വോട്ടർമാരാണ് മാഹിയിലുള്ളത്. മത്സരംഗത്തുള്ളത് 26 സ്ഥാനാർഥികൾ. രണ്ടു ബാലറ്റ് യൂണിറ്റുകൾ ഓരോ പോളിങ് ബൂത്തിലുമുണ്ടാകും. 31 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചത്. മുഴുവൻ പോളിങ് ബൂത്തുകളും വനിതകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുക.
സ്ട്രോങ്റൂമിൽ സൂക്ഷിച്ചവോട്ടിങ് മെഷീനുകൾ 18ന് ഉച്ചയ്ക്കുശേഷം പോളിങ് ബൂത്തുകളിലെത്തിക്കും. മുൻ മുഖ്യമന്ത്രിയും സിറ്റിങ് എംപിയുമായ
കോൺഗ്രസ് സ്ഥാനാർഥി വി വൈദ്യലിംഗം, ആഭ്യന്തരമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ എ നമശിവായം, യുണൈറ്റഡ് റിപ്പബ്ലക്കൻ പാർടി സ്ഥാനാർഥി കെ പ്രഭുദേവൻ, എഐ
എഡിഎംകെ സ്ഥാനാർഥി ജി
തമിഴ്‌വേന്ദൻ എന്നിവരാണ്
മത്സരരംഗത്തുള്ളത്. മാഹിയിൽ സിപിഐ എം പിന്തുണ
കെ പ്രഭുദേവനാണ്.
മാഹിയുടെ വികസനവും റേഷൻ വിതരണം നിർത്തിയതും ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം ബി ജെപി നേതാവ് പി സി ജോർജിന്റെ മയ്യഴിവിരുദ്ധ പരാമർശവും പ്രധാന ചർച്ചയായി. മാഹി സ്പിന്നിങ്‌മിൽ പൂട്ടിയതും കോർപ്പറേഷനുകളിലെയും ബോർഡുകളിലെയും ജീവനക്കാർക്ക് വർഷങ്ങളായി ശമ്പളം ലഭിക്കാത്തതും കേരള മാതൃകയിൽ വിഷുവിപണിയിൽ ഭക്ഷ്യവസ്‌തുക്കൾ ലഭിക്കാഞ്ഞതും പ്രചാരണ വിഷയമായി. പ്രധാന മുന്നണികൾ പ്രചാരണം നടത്തിയെ ങ്കിലും ഇത്തവണ പോളിങ് ശതമാനം കുറയാനാണ് സാധ്യത