മാഹി: ലോക സഭാ തിരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി മാഹി നിയമസഭാ മണ്ഡലം എൻ ഡി എ യുടെ റോഡ് ഷോ പന്തക്കൽ മൂലക്കടവിൽ നിന്നും ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ ഉദ്ഘാടനം ചെയ്തു.
മാഹി പ്രഭാരി രവിചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
മൂലക്കടവിൽ നിന്നാരംഭിച്ച റോഡ് ഷോ പന്തക്കൽ പള്ളൂർ , പാറാൽ , ചെമ്പ്ര , ചാലക്കര ,മാഹി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ശേഷം പെരിങ്ങാടി ,ചൊക്ളി വഴി ഇരട്ടപ്പിലാക്കൂലിൽ സമാപിക്കും.
റോഡ് ഷോയ്ക്ക് മഗ്നേഷ് മoത്തിൽ, പ്രബീഷ് ബി , രജീഷ് കുട്ടാമ്പള്ളി, തൃജേഷ് കെ എം എന്നിവർ നേതൃത്വം നല്കി.