മയ്യഴി: മഹാത്മ ഗാന്ധി ഗവ: കോളേജ് മാഹി, സയൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു. ഡോ. പി. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സി. എ. ആസിഫ് ഉൽഘാടനം ചെയ്ത ചടങ്ങിൽ ഡോ. ജി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ബി. ആർ. മഞ്ജുനാഥ്, ഡോ. കെ. കെ. ശിവദാസൻ, ഡോ. കെ. എം. ഗോപിനാഥൻ, ഡോ. പ്രിയ ഭരളി, ശ്രീ. അഭിഷേക് ബക്ഷി എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.